Translate

2015, മാർച്ച് 20, വെള്ളിയാഴ്‌ച


ഇന്നെലെയുടെ രജതതാരകം


ആ വിപഌവനക്ഷത്രം പൊലിഞ്ഞു വീണു...
മലയാണ്‍മയുടെ നിഘണ്ടുവില്‍
മൂന്നക്ഷരിയാം വാക്ക് മാത്രം ബാക്കി
ഇ.എം.എസ്.

ആഢ്യത്വമേ.... വിട!
പണിയാളപരിഷതന്‍ പടനായകനായിട്ടമരത്വം
ബ്രാമണ്യത്തിന്‍ പൂണൂലെങ്ങൊ അഴിഞ്ഞുപോയ്...
തമസ്സുഗ്രഹിച്ചൊരെട്ടുകെട്ടില്‍
അന്തര്‍ജനങ്ങള്‍ക്കൊരുനുള്ളുവെളിച്ചം!
വീ.ടി. തന്‍ കൂട്ടിലവര്‍ക്കരങ്ങിലേക്കൊരു ചൂട്ട്!
ആശയത്തിന്‍ വിസ്‌ഫോടനം 'പ്രഭാതം'.

കുന്തിക്കരയിലൊരു പല്ലക്കിന്‍
വായ്ത്താരിയെങ്ങൊ നിലച്ചുപോയ്..
പടിപ്പുരവാതില്‍ക്കലില്‍ പ്രളയജലമെത്തി
ഏലങ്കുളംകാര്‍ക്ക് പാലായനത്തിന്‍ നാളുകള്‍
വേദമന്ത്രങ്ങള്‍ വിഴുങ്ങിയ ബാല്യത്തിന് കയ്പ്
കടവല്ലൂര്‍കാവിലന്യോനത്തിന്‍ വാക്പയറ്റ്...

സായിപ്പേ പടികടക്കുക...
സ്വാതന്ത്ര്യത്തിന്‍ കാഹളമേന്തി
നിസ്സഹകരണത്തിന്‍ ദേശീയധാരയില്‍
കലാശാലയുടെ ചുവരുകള്‍ക്കപ്പുറത്തൊരു
പുതുലോകപ്പാട്ടുകേട്ടു
ജയിലഴികള്‍ക്കുളളിലാക്കൊരു തീര്‍ത്ഥയാത്ര!

പാറപ്പുറത്തൊരു തേരോട്ടത്തിന്‍ പേറ്റുനോവ്
കൃഷ്ണപ്പിള്ളക്കും ശേഖറിനും ദാമോദരനുമൊപ്പം
നാല്‍വരിലൊരുവനായ് പ്രസ്ഥാനത്തിന് ഹരിശ്രീ...
ഐക്യകേരളത്തിനാദ്യത്തെ സീസര്‍
ചരിത്രത്താളിലെ ജനായത്തചുവപ്പുപുത്രി!
ഏറനാട്ടിലെ നടുവൊടിഞ്ഞ കര്‍ഷകപുത്രരാം
ഒട്ടിയവയറുകള്‍ക്കൊരോണസദ്യ...

ജന്മിത്വമാം സ്വന്തം മേല്‍ക്കൂരകള്‍ ഞെട്ടിവിറച്ചു
നനച്ചീറുകള്‍ ചിറകടിച്ച് പറന്നകന്നു!
പാട്ടം നിലച്ചു, നെല്ലറയുടെതാക്കോലേന്തും
കുടിയാനൊരുതുണ്ടുഭൂമി!
നാടുവാഴിപ്രമാണിത്തത്തിന്‍ ചാട്ടവാറുകള്‍താണു
അവസരസമത്വത്തിന്‍ പുതുനാളങ്ങള്‍
ചുവന്ന പുലരിതുടിപ്പിലലിഞ്ഞുപോയ നൂറ്റാണ്ട്
ഉദയാസ്തമനങ്ങളില്‍ തളരാതെയക്ഷീണം
കിഴക്കുദിക്കും ചുവപ്പുനക്ഷത്രത്തിന്
തുയിലുണര്‍ത്തുപ്പാട്ട് ...
അടിയാളര്‍ക്ക് ആശതന്ന് താങ്ങ്തന്ന്
മനുഷ്യരാക്കിയ ഉണ്മയാം വ്യക്തിത്വമേ
ആര്‍ദ്രനേത്രങ്ങളോടെ ഞാന്‍ ശിരസ്സുതാഴ്തുന്നു....

.................................

കടപ്പാട്: അപ്പുകുട്ടന്‍ വള്ളികുന്നിന്റെ അറിയപ്പെടാത്ത ഇ.എം.എസ്.

1 അഭിപ്രായം:

  1. അജ്ഞാതന്‍2022, ജനുവരി 23 9:05 PM

    The Casino Web | deccasino.com
    The Casino Web site 카지노사이트 offers live dealer 10bet games like Blackjack, Roulette, Slots, Video Poker and Live 카지노사이트 Blackjack. Register with us and play, win big,

    മറുപടിഇല്ലാതാക്കൂ